മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിന്റെ രണ്ടാമത്തെ സീസൺ അധികം വൈകാതെ തന്നെ തുടങ്ങുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളെന്ന ചര്‍ച്ചകളും സജീവമാണ്. അവരവരുടെ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മോഡലിംഗിലൂടെ ശ്രദ്ധേയനായി മാറിയ ഡേവിഡ് ജോണാണ് ഇപ്പോള്‍ ബിഗ് ബോസ് വശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഡേവിഡ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
തനിക്ക് കാണാനാഗ്രഹമുള്ള മത്സരാര്‍ത്ഥിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിനീഷ് ബാസ്റ്റിയന്റെ പേരായിരുന്നു ഡേവിഡ് പറഞ്ഞത്. വിവാദ നായകനായി നിറഞ്ഞുനില്ക്കുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ജീവിതം എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ ആ വരവിന് കഴിയുമെന്നും ഡേവിഡ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക