ലണ്ടന്‍: ഡൊമിനോസ് പിസ ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥന് ഡേവിഡ് ബോയന്ഫീന്ഡ്(51) മൗറീഷ്യസില്‍ സ്നോര്ക്കെല്ലിംഗിനിടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ബോയന്ഫീന്ഡ് വെള്ളിയാഴ്ചയാണ് മരിച്ചത്.
മൗറീഷ്യസില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കവെയായിരുന്നു അപകടമെന്നു ഡൊമിനോസ് പിസ ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏതു തരത്തിലുള്ള അപകടമാണ് സംഭവിച്ചതെന്നു വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണു ബോയന്ഫീന്ഡ് ഡൊമിനോസ് പിസ ഗ്രൂപ്പ് സിഎഫ്ഒ ആയി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക