കോഴിക്കോട്: എല്‍ഡിഎഫിന്റെ മനുഷ്യശൃംഖലയ്ക്ക് പിന്നാലെ യുഡിഎഫിന്റെ മനുഷ്യഭൂപടം ഇന്ന് തയ്യാറാകും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യ ഭൂപടം വൈകുന്നേരം നാലരയോടെ സംസ്ഥാനത്തിന്റെ വിവിധ മൈതാനങ്ങളില്‍ ഒരുങ്ങും.
ദേശീയ പതാകകള്‍ ഏന്തിയും ത്രിവര്‍ണ തൊപ്പിയണിഞ്ഞുമായിരിക്കും പ്രവര്‍ത്തകര്‍ ഇന്ത്യയുടെ മനുഷ്യ ഭൂപടം തയ്യാറാക്കുക.
കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയാണ് മനുഷ്യ ഭൂപടത്തിന് തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കുക. കണ്ണൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്ത് ഹൈദരാലി ശിഹാബ് തങ്ങളും പങ്കെടുക്കും.
അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന് ഉമ്മന്‍ചാണ്ടി എന്നിവര്‍ കോഴിക്കോട് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മുന്‍മന്ത്രി എം.കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ റദ്ദാക്കുകയായിരുന്നു.
മഹാത്മാഗാന്ധി വെടിയേറ്റുവീണ സമയം 5.17ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞ വായിക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നയിക്കുന്ന ഭരണഘടനാ സംരക്ഷണ ലോങ് മാര്‍ച്ചിന് തുടക്കമായി.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും രാഹുലിനെ അനുഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക