കൊട്ടിയൂർ : നാട്ടുകാരായ യുവാക്കൾ തിന്നാൻ മാങ്ങ പറിച്ചതിന് റോഡരികിൽ നിന്ന മാവ് സമീപവാസി വെട്ടിക്കളഞ്ഞു. ഒരു മാവ് വെട്ടിയവൻ 3 മാവ് നട്ടു നനച്ചു വളർത്തി നൽകണമെന്ന് ശിക്ഷ. അതും പള്ളിവക സ്ഥലത്ത് നാട്ടുകാർ കാണിച്ചുകൊടുക്കുന്ന സ്ഥലത്ത് തന്നെ നടുകയും സംരക്ഷിക്കുകയും വേണം.
കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ പാൽച്ചുരത്ത് വിശുദ്ധ
അന്തോണീസ് പുണ്യവാളന്റെ നാമത്തിലുള്ള ഗ്രോട്ടോയുടെ മതിലിനോട് ചേർന്ന് റോഡരികിൽ നിന്ന മാവാണ് വെട്ടിയത്.
സമീപവാസികളായ യുവാക്കൾ ആ വഴി വന്നപ്പോൾ തിന്നാൻ മാങ്ങ പറിച്ചിരുന്നു. മാങ്ങ പറിക്കാൻ പാടില്ലെന്ന് പറഞ്ഞ് സമീപവാസി തടയാൻ ശ്രമിച്ചു. പിന്നീട് വാക്ക് തർക്കം ഉണ്ടാകുകയും ഇയാൾ വെട്ടുകത്തിയുമായെത്തി മാവിന് ചുറ്റും വെട്ടി മുറിക്കുകയും ചെയ്തു.
നാട്ടുകാർ രണ്ട് മാങ്ങ പറിച്ചതിന്റെ പേരിൽ മാവ് ചുവടെ വെട്ടാൻ പോയാൽ നാട്ടുകാർ തന്നെ അത് ഭംഗിയായി കൈകാര്യം ചെയ്യും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഭവം.
നാട്ടുകാർ പോലീസിൽ പരാതി നൽകുകയും പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ നഷ്ടപരിഹാരം നൽകാനും മൂന്നു മാവുകൾ നട്ടുനനച്ചു പരിപാലിക്കാനും നിർദേശിക്കുകയുമായിരുന്നു.ഉള്ള മാവ് വെട്ടിനശിപ്പിച്ചതിന് പാൽ ചുരം പള്ളിക്ക് 5000 രൂപ നഷ്ടപരിഹാരം നൽകാനും പോലീസ് നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക