പരസ്പരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവര്‍ ആഘോഷിക്കുന്ന ദിനമാണ് ഫെബ്രുവരി 14. ലോകമെമ്പാടുമുള്ള പ്രണയിതാക്കള്‍ അവരുടെ ഇഷ്ടങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു ദിനം.
ഓരോ പ്രണയദിനത്തിന്റെയും ഓര്‍മ്മയ്ക്കായി പ്രണയികള്‍ പരസ്പരം പ്രണയസമ്മാനങ്ങള്‍ കൈമാറുന്നു. ആ സമ്മാനങ്ങളിലൂടെ അവര്‍ പരസ്പരം പ്രണയം പറയാതെ പറയുന്നു, പങ്കുവെയ്ക്കുന്നു.
പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലന്‍ന്റൈന്‍ ദിനം. യാതൊരുവിധ വേര്‍തിരിവുകളോ തിരക്കോ ഇല്ലാതെ മറ്റെല്ലാം മാറ്റിവെച്ച് സ്നേഹിക്കുന്നവര്‍ ഒരുമിച്ച് സമയം പങ്കിടുന്നു. അവരുടെ സ്നേഹത്തിന്റെ ഊഷ്മളമായ ഭാവങ്ങള്‍ അനുഭവിച്ചറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക