പേരാവൂര്‍ മണ്ണമുണ്ട ക്ഷേത്രോത്സവത്തിനിടെ എസ് എഫ് ഐ പേരാവൂര്‍ ഏരിയാ സെക്രട്ടറിയെയും മാധ്യമ പ്രവര്‍ത്തകനെയും അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സംഘ്പരിവാര്‍ പ്രവര്‍ത്തകരായ കുനിത്തല സ്വദേശി നിധിന്, സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ ആറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് മണ്ണമുണ്ട കുട്ടിശാസ്തപ്പന്‍ ക്ഷേത്രോത്സവത്തിനിടെ മാരകായുധങ്ങളുമായെത്തിയ സംഘം ശ്രീഹരിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അക്ഷയ് പേരാവൂരിന് പരിക്കേറ്റത്. അക്ഷയ്ക്കെതിരെ നടന്ന അക്രമത്തില്‍ മാധ്യമ മേഖലയിലെ വിവിധ സംഘടനകള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക