“ഇന്ന് അങ്ങനെ കഥകളുടെ രാജാവിനെ മടയില്‍ പോയി കണ്ടു ഒരു കിടിലന്‍ കഥ എഴുതി തരാമെന്ന് സമ്മതിച്ചട്ടുണ്ട് ബാക്കി വഴിയേ പറയാം. God Grace Thanks for your Love & support.” സംവിധായകന് ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച് ഒരു പോസ്റ്റണിത്.
മലയാളത്തിലെ ഇതിഹാസ ചലച്ചിത്രകാരനും എഴുത്തുകാരനുമായ ഡെന്നീസ് ജോസഫുമൊത്ത് ഒരു ചിത്രം തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന് ഒമര്‍ ലുലു. അദ്ദേഹത്തോട് താന്‍ ഒരു കഥ എഴുതി തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ മറ്റു വിവരങ്ങള്‍ അറിയിക്കാമെന്നുമുള്ള ഫേസ്ബുക്ക് കുറിപ്പില്‍ പുതിയ സിനിമയുടെ പ്രഖ്യാപനമായി തന്നെ കരുതേണ്ടതുണ്ട്. സംവിധാനം ചെയ്ത കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ യുവാക്കളുടെ ഇടയില്‍ വലിയ പ്രീതി നേടിയ സംവിധായകനാണ് ഒമര്‍ ലുലു. നവമാധ്യമങ്ങളില്‍ ഒമര്‍ ലുലുവിന്റെ ചിത്രങ്ങള്‍ക്ക് പ്രത്യേക തരത്തിലുള്ള ഒരു വരവേല്‍പ്പാണ് ലഭിക്കുന്നത് എന്ന് എല്ലാ മലയാളികള്‍ക്കും അറിയാവുന്നതാണ്. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും എന്തെങ്കിലുമൊക്കെ കോളിളക്കങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സൃഷ്ടിക്കാനുള്ള പതിവാണ്. ഹാപ്പി വെഡിങ്, ചങ്ക്സ്, അടാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങളൊരുക്കിയ ജനപ്രിയനായ ലുലു വളരെ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. പുതിയ നിലവാരമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടാകുന്നില്ല എന്നതാണ് ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെയും പരാതി. എന്നാല്‍ എല്ലാ പ്രേക്ഷകരുടെയും പരാതി ഒന്നടങ്കം തീര്‍ക്കാനുള്ള തീരുമാനത്തിലാണ് ഒമര്‍ ലുലു എന്ന് ഏവര്‍ക്കും തോന്നിപ്പോവുകയാണ്.
കാരണം മലയാളത്തിലെ ഇതിഹാസ എഴുത്തുകാരന് ഡെന്നീസ് ജോസഫില്‍ നിന്നും വളരെ മികച്ച ഒരു തിരിച്ചുവരവാണ് ഏവരും പ്രതീക്ഷിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ അമരക്കാരന് മാറിയ മലയാള സിനിമയുടെ പുതിയ കാലഘട്ടത്തില്‍ എന്തു പരീക്ഷണമാണ് നടത്തുന്നത് എന്ന് അറിയാന്‍ ഏവരും കാത്തിരിക്കുകയാണ്. ഒമര്‍ ലുലുവിനെപ്പോലുള്ള ന്യൂ ജനറേഷന് സിനിമകള്‍ ഒരുക്കുന്ന സംവിധായകനുമായി അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്ബോള്‍ ആ ചിത്രം കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയ്ക്കും വലിയ കൗതുകം ഉണ്ടായിരിക്കും. ഒമര്‍ ലുലു സൂചിപ്പിച്ച ചിത്രത്തിന്റെ ഔദ്യോഗികമായ ഒരു പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക