ജിദ്ദ: ലോകമൊട്ടുക്കും കൊറോണാ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, വരും നാളുകള്‍ വലിയ വെല്ലുവിളി നിറഞ്ഞാതായിരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അഭിപ്രായപ്പെട്ടു. രാജ്യത്തെ പതിനെട്ട് സര്‍ക്കാര്‍ വകുപ്പുകള്‍ ദിനേനയെന്നോണം കൊറോണ സംബന്ധിച്ച സംഭവികാസങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി .
കൊണ്ടിരിക്കുകയാണെന്നും സൗദി മന്ത്രി പറഞ്ഞു. സൗദി ഭരണകൂടം പൊതുജനാരോഗ്യ പ്രശ്ന ത്തെ വലിയ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും, കൊറോണാ വാര്‍ത്ത ഉണ്ടായ ആദ്യ സമയം തൊട്ടു തന്നെ മുന്‍കരുതലുകളിലും പ്രതിരോധ നടപടികളിലും ശ്രദ്ധിച്ചിരുന്നു വെന്നും ഡോ. അല്‍റബീഅ കൂട്ടിച്ചേര്‍ത്തു.
വരും നാളുകള്‍ വലിയ നിലയ്ക്കുള്ള വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നും സൗദി ആരോ ഗ്യമന്ത്രി മുന്നറിയിപ്പ് നല്കി. കൊറോണാ വൈറസില്‍ നിന്ന് രക്ഷപ്പെടാനായി പൊതുജന ങ്ങള് താമസസ്ഥലങ്ങളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
അതേസമയം, സൗദിയില്‍ കൊറോണാ ബാധ മൂലം ചികിത്സയിലായിരുന്നവരില്‍ മൂന്ന് പേര്‍ക്ക് ഇതിനകം രോഗം ഭേദമായെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഇന്നലെ വരെയുള്ള രോഗബാധിത രുടെ മൊത്തം എണ്ണം 118 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക