ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച ഡല്‍ഹി, ബെംഗളൂരു മെട്രോള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, രാജ്യതലസ്ഥാനത്തെ പലചരക്ക്, ഫാര്‍മസി, പച്ചക്കറി കടകള്‍ ഒഴികെ എല്ലാ കടകളും മാളുകളും അടച്ചിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിര്‍ദേശിച്ചു.കൊറോണ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ജനങ്ങളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനന്ത്രി ജനതാ കര്‍ഫ്യൂയിലൂടെ നിര്‍ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക