കോട്ടക്കല്‍: തെന്നല ഗ്രാമപഞ്ചായത്തിലെ ഇടതുസ്വതന്ത്രന് സുഹൈല്‍ അത്താണിക്കലിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയപ്പോള്‍ 20ഓളം പൊലീസുകാര്‍ ഫുട്ബാള്‍ കളിക്കുന്നത് കണ്ട സുഹൈല്‍ അത് വീഡിയോയില്‍ പകര്ത്തിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മര്‍ദിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി.സാരമായി പരിക്കേറ്റ സുഹൈലിനെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിച്ചെന ആര്.ആര്.ആര്.എഫ് ഗ്രൗണ്ടില്‍ ഫുട്ബാള്‍ കളിക്കുന്ന പൊലീസുകാരുടെ വിഡിയോ സുഹൈല്‍ അത്താണിക്കല്‍ തന്‍െറ ഫേസ്ബുക്ക് ലൈവില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയുടെ അവസാനം പൊലീസ് ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക