തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ സമയത്ത് തൃശൂരില്‍ ഷീ ലോഡ്ജിലെത്തിയ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ അസം സ്വദേശിനിയെ രക്ഷിച്ചത് പൊലീസുകാര്‍ ആണ്.
തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ആംബുലന്‍സ് വരാന്‍ വൈകുമെന്ന് കണ്ടപ്പോള്‍ പൊലീസ് ജീപ്പില്‍ തന്നെ ആശുപത്രിയിലുമെത്തിച്ചു.
ഷിബു ജോര്‍ജ്, സിപിഒ കെഎസ് സുജിത് എന്നിവരാണ് സ്ഥലത്തെത്തിയത്. രക്ഷാപ്രവര്‍ത്തനം വൈകുമെന്ന് മനസിലാക്കിയപ്പോള്‍ ലോഡ്ജ് ജീവനക്കാരിയായ ഗീതയെയും കൂട്ടി പെണ്‍കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്. പൊലീസ് കുട്ടിയെ നേരത്തിന് ഹോസ്പിറ്റലില്‍ എത്തിച്ചതിനാല്‍ അപകടമെന്നും കൂടാതെ തന്നെ കുട്ടിയെ രക്ഷിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക