ലോകമെമ്പാടും ആരാധകരുള്ള സ്പാനിഷ് വെബ്സീരീസാണ് ‘ലാ കാസ ഡി പാപ്പൽ’ അഥവാ ‘മണിഹേയ്സ്റ്റ്’ . സീരീസിന്റെ നാലാം സീസൺ ഓൺലൈൻ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ഈ വർഷം ഏപ്രിൽ മൂന്നിന് സീരീസ് റിലീസ് ആയത്. നാലാം സീസണോടെ വീണ്ടും ചർച്ചകളിൽ നിറഞ്ഞിരിക്കുകയാണ് മണിഹേയ്സ്റ്റ്.
സീരിസിന്റെ വിജയത്തെക്കുറിച്ചും താമസിച്ച് ലഭിച്ച സ്വീകാര്യതയെക്കുറിച്ചും സംവിധയാകൻ അലക്സ് റോഡ്രിഗോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. .
മണിഹേയ്സ്റ്റിന് ഇന്ത്യൻ പതിപ്പ് ഇറങ്ങുകയാണെങ്കിൽ സീരിസിലെ ഏതൊക്കെ കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. പ്രൊഫസറുടെ കഥാപാത്രം ചെയ്യാന്‍ ഇളയദളപതി വിജയിനെയാണ് സംവിധായകൻ തിരഞ്ഞെടുത്തത്. ബോളിവുഡ് നടന് ആയുഷ്മാന്‍ ഖുറാനയും ഈ കഥാപാത്രത്തിന് ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം മറ്റൊരു കേന്ദ്ര കഥാപാത്രമായ ബെര്‍ലിന്റെ വേഷത്തിലേക്ക് കിങ് ഖാൻ ഷാരൂഖിനെയാണ് അലക്സ് തിരഞ്ഞെടുത്തത്.
ഇവരെക്കൂടാതെ മറ്റു ചില കഥാപാത്രങ്ങള്‍ക്കും ഇന്ത്യന്‍ നടന്മാരുടെ പേരുകള്‍ അദ്ദേഹം നിർദേശിച്ചു. തമിഴ് നടന് അജിത്തിന് ബൊഗോട്ടയുടെ വേഷം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ഡെന്‍വറുടെ കഥാപാത്രമായി രണ്‍വീര്‍ സിങ്, ടമായോയായി മഹേഷ് ബാബു, സ്വാരസായി സൂര്യ എന്നിങ്ങനെയാണ് അലക്സിന്റെ ഇന്ത്യന്‍ കാസ്റ്റിങ്. താരങ്ങളുടെ രൂപസാദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സംവിധായകൻ ഓരോ കഥാപാത്രങ്ങൾക്കും അനുയോജ്യരായവരുടെ പേരുകൾ പറഞ്ഞത്. ഇതെല്ലാം തന്റെ ചിന്തയില്‍ തോന്നിയതാണെന്നും പ്രേക്ഷകർക്ക് എതിര്‍പ്പുണ്ടാകാമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക