എന്താണ് പ്ലാൻ ബി എന്ന് ചോദ്യവും ഉത്തരവുമായി വിജയ് സേതുപതി. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന പുതിയ ചിത്രം ‘തിട്ടം ഇരണ്ടാണ്’ പ്ലാൻ ബിക്കുള്ള ഉത്തരം. എന്താണ് പ്ലാൻ ബി എന്ന ചോദ്യത്തോടെയാണ് ഐശ്വര്യ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റർ വിജയ് സേതുപതി തന്റെ ട്വീറ്റിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
വിഘ്നേശ് കാർത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലർ സ്വാഭാവിത്തിലുള്ള ചിത്രമാണ് ‘തിട്ടം ഇരണ്ട്’. ലോക്ക്ഡൗൺ തീർന്ന് സിനിമാ പ്രദർശനം പുനരാരംഭിക്കുന്നതോടെ ചിത്രം റിലീസിനെത്തും. സതീഷ് രഘുനാഥനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
നിലവിൽ ഐശ്വര്യ ‘കാ പെ രണസിങ്കം’, ‘ഭൂമിക’,’ ടക് ജഗദീഷ്’ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.പ്രൊഡക്ഷന്റെ പല ഘട്ടങ്ങളിലാണ് ഈ ചിത്രങ്ങളെല്ലാം. വിജയ് ദേവരകൊണ്ട നായകനായെത്തിയ വേൾഡ് ഫെയ്മസ് ലവറിലൂടെ തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു ഐശ്വര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക