ചെറിയ വേഷങ്ങളിലൂടെ സിനിമകളില്‍ നിറഞ്ഞ് നില്ക്കുന്ന നടന് ഗോകുലന് വിവാഹതിനായി. പെരുമ്ബാവൂര്‍ അയ്മുറി സ്വദേശി ധന്യയാണ് വധു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. പെരുമ്ബാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ആശംസകളുമായി താരങ്ങളും രംഗത്തെത്തി. “എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു ” എന്നാണ് നടന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചത്. ജയസൂര്യ ചിത്രം പുണ്യാളന് അഗര്ബത്തീസില് ജിംബ്രൂട്ടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക