കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 65കാരനായ പത്തനംതിട്ട തിരുവല്ലാ സ്വദേശി ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇയാൾ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കോവിഡ് മരണമാണ് ഇത്.
അബുദാബിയില്‍ നിന്ന് മേയ് 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയവേ നടത്തിയ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹരോഗമുണ്ടായിരുന്നു.
പ്രമേഹ രോഗിയായ ഇദ്ദേഹത്തെ ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം 27നാണ് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.
ഇദ്ദേഹത്തിന്റെ എല്ലാവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ ഒമ്പതാമത്തെ കോവിഡ് മരണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക