കൊച്ചി: പഞ്ചാബ് നാഷണല്‍ ബാങ്ക് റിപ്പോ അധിഷ്ഠിത വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് (ആര്.എല്‍.എല്‍.ആര്) 0.40 ശതമാനം കുറച്ചു. 7.05 ശതമാനത്തില്‍ നിന്ന് 6.65 ശതമാനമായാണ് കുറച്ചത്.
കൂടാതെ മാര്‍ജിനല്‍ കോസ്റ്ര് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്) എല്ലാ മെച്യൂരിറ്റി വായ്പകള്‍ക്ക് 0.15 ശതമാനവും കുറച്ചു.
ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരുന്നവിധം സേവിംഗ്സ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ 0.50 ശതമാനം താഴ്ത്തി 3.25 ശതമാനമാക്കി.
ജൂണ്‍ ഒന്നിന് നിലവില്‍ വന്നവിധം എല്ലാ വിഭാഗം സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശയും കുറച്ചിട്ടുണ്ട്. പരമാവധി പലിശനിരക്ക് 5.50 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് രണ്ടുകോടി രൂപവരെയുള്ള നിക്ഷേപത്തിന് 0.75 ശതമാനം അധികപലിശ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക