ന്യൂഡല്‍ഹി : സൈബര്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ് ബി ഐ. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഫിഷിംഗ് ആക്രമണം നടക്കുമെന്ന മുന്നറിയിപ്പുമായാണ് എസ് ബി ഐ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സൈബര്‍ ആക്രമണം നടക്കുമെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. [email protected] എന്ന വ്യാജ ഇ മെയിലില്‍ നിന്ന് ‘സൗജന്യ കൊവിഡ് 19 പരിശോധന’ എന്ന വിഷയത്തോടെ വരുന്ന വ്യാജ ഇ മെയിലിലൂടെ വിവരങ്ങള്‍ ചോര്‍ത്താനാണ് പദ്ധതി. ഈ മെയിലില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും എസ് ബി ഐ ഉപദേശകന് പറഞ്ഞു. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, എന്നിവിടങ്ങളിലെല്ലാം ‘ഫ്രീ കൊവിഡ്-19’ എന്ന വിഷയത്തിനൊപ്പം ഫിഷിംഗ് ഇ മെയില്‍ അയക്കുമെന്ന് സൂചന കിട്ടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാറിന്റെ സഹായ പദ്ധതികളുടെ വിതരണം എന്ന പേരിലാണ് തട്ടിപ്പ്. ഇവര്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ സിസ്റ്റത്തില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാളാകും. ഇതോടെ വിവരങ്ങള്‍ ചോരുന്ന സ്ഥിതി ഉണ്ടാകും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഓസ്ട്രേലിയ ഉള്‍പ്പെടെ പല രാജ്യങ്ങളിലും നടന്ന സൈബര്‍ ആക്രമണങ്ങളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സി വ്യക്തികള്‍ക്കും, ബിസിനസ് സ്ഥാപനങ്ങള്‍ക്കും വന്‍ തോതിലുള്ള ഫിഷിംഗ് പ്രചാരണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക