തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്ക് സ്കൂള്‍ അധികൃതരും പി.ടി.എയും വിവിധ സംഘടനകളുടെ സഹായത്തോടെ സമാഹരിച്ച 13 ടിവികള്‍ വിതരണം ചെയ്തു.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം എസ്.ശോഭനകുമാരി, മലയിന്‍കീഴ് സി.ഐ അനില്‍കുമാര്‍, വിദ്യാഭ്യാസ ഓഫീസര്‍ ശൈലജഭായി, പി.ടി.എ.പ്രസിഡന്റ് പ്രശാന്ത് മലയം എന്നിവര്‍ ടിവി വിതരണം ചെയ്തു.
വാര്‍ഡ് അംഗങ്ങള്‍,സ്കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു. വീടുകളില്‍ പഠനത്തിന് ടിവി ഇല്ലാത്ത സ്കൂളിലെ മറ്റ് കുട്ടികള്‍ക്കും ടിവി നല്‍കുമെന്ന് ഹെഡ്മാസ്റ്റര് ഗോപകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക