രാജസ്ഥാന് കോണ്‍ഗ്രസിൽ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ അരങ്ങേറുകയാണ്. അതിനിടയ്ക്കാണ് ജ്യോതിരാദിത്യയുടെ ട്വീറ്റ്. സച്ചിന് പൈലറ്റിനെ ഉന്നമിട്ട് ബി.ജെ.പി പാളയത്തിലെത്തിയ ജ്യോതിരാദിത്യയുടെ ട്വീറ്റ് ഇപ്പോൾ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
‘എന്റെ പഴയ സുഹൃത്തിന്റെ അവസ്ഥയിൽ എനിക്ക് സഹതാപം തോന്നുന്നു. രാജസ്ഥാൻ മുഖ്യമന്ത്രിക്ക് കീഴിൽ സച്ചിൻ പൈലറ്റിനെ ഒതുക്കിയിരിക്കുകയാണ്. കോൺഗ്രസിൽ പ്രതിഭക്കും യോഗ്യതക്കും വിലയില്ലെന്ന് ബോധ്യപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും തമ്മിലെ പിണക്കം രൂക്ഷമായതോടെയാണ് രാജസ്ഥാനില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് രൂക്ഷമാകുകയായിരുന്നു. പ്രതിസന്ധി നേതൃത്വത്തെ ധരിപ്പിക്കാനായി സച്ചിന് ഡല്‍ഹിയിലെത്തുകയും ചെയ്തിരുന്നു പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്.
Sad to see my erstwhile colleague, @SachinPilot too, being sidelined and persecuted by Rajasthan CM, @ashokgehlot51 . Shows that talent and capability find little credence in the @INCIndia .
— Jyotiraditya M. Scindia (मोदी का परिवार) (@JM_Scindia) July 12, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക