കണ്ണൂർ : കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുന്നു . കണ്ണൂർ ജില്ലയിലെ കടകൾ വൈകിട്ട് 5 വരെ മാത്രമേ തുറക്കാവൂ .
കടകളിൽ എത്തുന്ന ജീവനക്കാരും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തണം . വഴിയോര തട്ടുകടകളുടെ പ്രവർത്തനം നിയന്ത്രിക്കും .
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആലുവ ക്ലസ്റ്ററിൽ അർധരാത്രി മുതൽ കർഫ്യു പ്രഖ്യാപിച്ചു . മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുള്ള പ്രത്യേക മാർഗ നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചു .
കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു . അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ 12 ലക്ഷത്തിനടുത്ത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക