സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് മരിച്ച യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ചോക്കാട് സ്വദേശി ഇര്‍ഷദലി(29) ആണ് മരിച്ചത്.
കൊവിഡ് തിരിഞ്ഞുനോക്കാത്ത ചില രാജ്യങ്ങളും ഈ ലോകത്തുണ്ട്!
ഇന്നലെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാരചടങ്ങുകള്‍ നടക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകള്‍. ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു ഇര്‍ഷാദലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക