വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ടിക്–ടോക് താരത്തെ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി കുറ്റിവട്ടം മീനത്തേതിൽ ഷാ മൻസിലിൽ ഷാനവാസ് (29) ആണ് പിടിയിലായത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.
കൊച്ചിയിലെ ഷോപ്പിങ് മാളിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിൽ അടുപ്പത്തിലായ പെൺകുട്ടിയെ നഗരത്തിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പരാതിലുള്ളതായി പൊലീസ് പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകിയായിരുന്നു മലപ്പുറത്തു നിന്നു കൊച്ചിയിലേക്കു കൊണ്ടുവന്നത്. സ്വർണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. ഷാനവാസിനെതിരെ പത്തനംതിട്ട, തൊടുപുഴ, കരുനാഗപ്പള്ളി സ്റ്റേഷനുകളിലും കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക