ജൂഡ് ആന്റണി, സ്വാസിക എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘മറ്റൊരു കടവിൽ, കുളിസീന്‍ 2’ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. 2013 ൽ പുറത്തിറങ്ങിയ ‘കുളിസീന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. രാഹുൽ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സുനിൽ നായരാണ് (ന്യൂയോർക്ക്). സ്വാസികയ്ക്കും ജൂഡിനും പുറമെ, പാഷാണം ഷാജി, മാത്തുക്കുട്ടി , ബോബൻ സാമുവൽ അൽതാഫ് മനാഫ് എന്നിവരും വേഷമിടുന്നു.
നീന്തല്‍ അറിയാത്ത ഭർത്താവും നീന്തിക്കുളിക്കാൻ ഇഷ്ടപ്പെടുന്ന ഭാര്യയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ഭാര്യയുടെ ഈ നീന്തൽക്കുളി കാരണം മന:സ്സമാധാനം നഷ്ടപ്പെടുന്ന രമേശൻ എന്ന ചെറുപ്പക്കാരൻ അത് അവസാനിപ്പിക്കാനായി ചെയ്തു കൂട്ടുന്ന സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടു ലക്ഷത്തോളം ഡോളര്‍ കിട്ടിയിട്ടുണ്ടെന്ന് സ്വപ്ന, ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും
സംഗീത സംവിധായകൻ രാഹുൽ രാജ് സംഗീതം. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു . കഥ – രാഹുൽ കെ. ഷാജി, സുമേഷ് മധു. ക്യാമറ – രാജേഷ് സുബ്രമണ്യം, എക്സി.പ്രൊഡ്യൂസർ – ഷാജി കോമത്താട്ട്. എഡിറ്റ് – അശ്വിൻ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ ലിബിൻ വർഗീസ്. സ്റ്റിൽസ് – ജിഷ്ണു കൈലാസ്. ക്രിയേറ്റീവ് സപ്പോർട്ട് – വിനീത് പുള്ളാടൻ, നകുൽ കെ ഷാജി, ശ്രീലാൽ. ചീഫ് അസ്സോ. ഡയറക്ടർ – റാബി ഫന്നേൽ. പബ്ലിസിറ്റി ഡിസൈൻ – അനീഷ് ലെനിൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക