പിതാവിനെ പോലെ തന്നെ വ്യത്യസ്തമായ സിനിമ ആശയങ്ങളിലൂടെ സഞ്ചരിക്കുന്ന സംവിധായകനാണ് സിദ്ധാർഥ് ഭരതൻ. സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജിന്ന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ ദുൽഖർ സൽമാൻ ആണ് പോസ്റ്റർ പുറത്തുവിട്ടത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം, ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
രാകേഷ് ശര്‍മ്മയാകാൻ ഫര്ഹാന് അക്തര്‍ ഒരുങ്ങുന്നു
സിദ്ധാർഥ് ഭരതന് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ജിന്ന്. നിദ്ര, ചന്ദ്രേട്ടന് എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ സിനിമകളാണ് അദ്ദേഹം മുൻപ് അണിയിച്ചൊരുക്കിയത്. ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ സിനിമയായിരിക്കും ‘ജിന്ന്’. ഹാസ്യ പശ്ചാത്തലത്തിലാണ് ജിന്ന് ഒരുങ്ങുന്നത്.
ബിസിസിഐ വനിതാ ഐപിഎല്‍ സംഘടിപ്പിക്കുമെന്ന് സൗരവ് ഗാംഗുലി
സമീർ താഹിർ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ മുഖ്യ വേഷത്തിൽ എത്തിയ ചിത്രമായിരുന്നു കലി. കലിയുടെ തിരക്കഥാകൃത്തായ രാജേഷ് ഗോപിനാഥാണ് ജിന്നിന് തിരക്കഥ ഒരുക്കുന്നത്. ശാന്തി ബാലചന്ദ്രനാണ് നായിക. പ്രശാന്ത് പിള്ള സംഗീതം നിർവഹിക്കുന്നു. ഗിരീഷ് ഗംഗാധരൻ സിനിമാട്ടോഗ്രാഫി നിർവഹിക്കുന്നുവെന്ന പ്രത്യേകതയും സിനിമക്കുണ്ട്.
https://www.facebook.com/DQSalmaan/photos/a.373034986132319/2638892652879863/?type=3
പ്രതികരിക്കാൻ ഇവിടെ എഴുതുക