വന്ദേ ഭാരത് പദ്ധതിയുടെ ഒമാനിൽ നിന്നുള്ള അടുത്തഘട്ട സർവീസുകൾ പ്രഖ്യാപിച്ചു. ആകെ 23 സർവീസുകളാണ് ഉള്ളത്. ഇതിൽ എട്ടെണ്ണം കേരളത്തിലേക്കാണ്. ആഗസ്റ്റ് 16 മുതൽ 31 വരെയാണ് സർവീസുകൾ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് രണ്ട് സർവീസുകൾ വീതമുണ്ട്.
ഡൽഹി, മുംബൈ,ഗോവ, ചെന്നൈ, ബംഗളൂരു, വിജയവാഡ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവീസുകൾ.കേരളത്തിലേക്കുള്ള ആദ്യ സർവീസ് ആഗസ്റ്റ് 17ന് കോഴിക്കോടിനാണ്. പുതിയ ഘട്ടത്തിൽ യാത്രാ സന്നദ്ധരായവർക്കുള്ള ഓൺലൈൻ ഫോറം അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ലഭ്യമാകും.
നാട്ടിലേക്ക് മടങ്ങണമെന്നുള്ളവർ ഈ ഫോറം പൂരിപ്പിച്ച് നൽകണം. ഇങ്ങനെ വിവരങ്ങൾ നൽകുന്നവരുടെ പട്ടിക എയർഇന്ത്യക്ക് കൈമാറും. തുടർന്ന് ടിക്കറ്റെടുക്കാൻ എയർഇന്ത്യയിൽ നിന്ന് നേരിട്ട് ബന്ധപ്പെടുകയുമാണ് ചെയ്യുകയെന്ന് ഇന്ത്യൻ എംബസി പത്രകുറിപ്പിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക