കൊച്ചി : രാജ്യത്തിന്റെ 74 മത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് താജ് മഹൽ ബിരിയാണി ഗ്രൂപ്പ് ലയണ്‍സ് ക്ലബ് തിരുവാണീയൂരുമായി സഹകരിച്ച് പ്രഖ്യാപിച്ച ‘ഫ്രീഡം ഫ്രം ഹങ്ങർ’ പദ്ധതി പ്രകാരം കൊച്ചിയിലേ നൂറോളം വരുന്ന തെരുവുനിവാസികള്ക് ഇന്നലെ ഭക്ഷണം വിതരണം ചെയ്തു.
സ്വാതന്ത്രദിനത്തില്‍ താജ് മഹല്‍ ബിരിയാണി ഗ്രൂപ്പില്‍ നിന്നും കസ്റ്റമേഴ്സ് ഓരോ ബിരിയാണി പര്‍ച്ചേസ് ചെയ്യുമ്പോള്‍ അതിന് തുല്യമായി തെരുവിലെഅഗതികള്ക്ക് ഭക്ഷണം നല്കുമെന്നതായിരുന്നു ഫ്രീഡം ഫ്രം ഹംഗര്‍ എന്ന പദ്ധതി.
ലയൺ ക്ലബ് പ്രസിഡന്റ് ശ്രീ ബിനു സി മാണി ഫ്ളാഗ് ഓഫ് നടത്തിയ ചടങ്ങില്‍ അലാ കാർട്ട് കാറ്ററേഴ്സ് ജനറൽ മാനേജർ ബിയൂൺ ലക്ഷ്മൺ സ്വാഗതം പറയുകയും,താജ് മഹൽ ബിരിയാണി ബസ്സിനസ് ഹെഡ് റിമ്മി പാലക്കൽ നന്ദി പറയുകയും ചെയ്തു. ലയൺ ക്ലബ് സെക്രട്ടറി ഷാനോജ് അബ്രഹാം, ക്ലബ് ഡയറക്ടർ വി. എം ചെറിയാൻ എന്നീവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക