തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കൊറോണ മരണം കൂടി. കണ്ണൂരില്‍ കോവിഡ് ബാധിച്ച് വയോധിക മരിച്ചു. തളിപ്പറമ്ബ് ബ്ലോക് പരിധിയില്‍പ്പെട്ട യശോദ (84) ആണ് മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കടുത്ത ന്യൂമോണിയ ബാധിച്ചാണ് ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. പരിശോധനക്കായി സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്കയക്കും. യശോദയുടെ മരണത്തോടെ കണ്ണൂരില്‍ 28 പേരാണ് മരിച്ചത്.
ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ജയ്മോന് , പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരന് , ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരന്‍ എന്നിവരാണ് മരിച്ചത്. ജയ്മോന് ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സമ്ബര്‍ക്കത്തിലൂടെയാണ് ജയ്മോന് രോഗം ബാധിച്ചത്. നേരത്തെ ഇദ്ദേഹത്തിന് ശ്വാസ തടസമടക്കമുള്ള അസുഖങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് മരിച്ചത്. കരുണാകരന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹം കരള്‍ രോഗ ബാധിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക