69-ാം ജന്മദിനം ആഘോഷിക്കുന്ന മലയാള സിനിമയുടെ നിത്യയൗവ്വനമായ മെഗാസ്റ്റാർ മമ്മൂട്ടിക്ക് താരങ്ങൾ ഒന്നടങ്കം ആശംസകൾ നേരുകയാണ്. സോഷ്യൽ മീഡിയയിൽ മലയാളത്തിലെ മുൻനിര താരങ്ങളും സംവിധായകരുമടക്കം പിറന്നാൾ ആശംസയുമായി എത്തിക്കഴിഞ്ഞു. സുരാജ് വെഞ്ഞാറമൂട് മുതൽ അജു വർഗ്ഗീസ് അടക്കമുള്ളവർ മമ്മൂക്കയ്ക്ക് സ്നേഹാശംസകൾ നേർന്നിരിക്കുകയാണ്.
ഇന്ത്യൻ സിനിമയുടെ അഭിനയ ഗന്ധർവന് ഒരായിരം പിറന്നാൾ ആശംസകൾ എന്നാണ് സുരാജ് കുറിച്ചിരിക്കുന്നത്. തന്നേപോലുള്ളവർക്ക് വഴികാട്ടിയാകാൻ ഇനിയും സന്തോഷവും ആരോഗ്യവും സമാധാനവും ജീവിതത്തിൽ നിറയട്ടെ എന്നാണ് അജുവിന്റെ ആശംസ. ഗുരുനാഥൻ എന്ന് വിളിച്ചാണ് നടൻ ആസിഫ് അലി മമ്മൂട്ടിക്ക് ജന്മദിനം ആശംസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക