കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇതോടെ ഈ വര്‍ഷം കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 11 ആയി.
അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: നിയന്ത്രണ രേഖയക്ക് സമീപം ചൈനീസ് സൈന്യം എത്തിയതായി റിപ്പോർട്ട്
ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി വ്യത്യസ്ത ഇടങ്ങളില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കനത്ത പുക പടര്‍ന്നതോടെ ഒറോവില്‍ പ്രദേശത്തുള്ള ആളുകളെ മാറ്റിപാര്‍പ്പിച്ചതായി പൊലീസ് അറിയിച്ചു.
രണ്ട് വര്‍ഷം മുമ്പ് കാലിഫോര്‍ണിയയിലുണ്ടായ ഏറ്റവും വലിയ തീപിടുത്തത്തില്‍ നശിച്ച പാരഡൈസ് പട്ടണത്തിലേക്കും തീപടരുമെന്ന ആശങ്കയിലാണ് അധികൃതര്‍. വടക്കന്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ മൂന്നാഴ്ച പിന്നിട്ടിട്ടും പൂര്‍ണമായും അണക്കാനായിട്ടില്ല. ദിവസത്തില്‍ 40 കിലോമീറ്റര്‍ എന്ന തോതിലാണ് തീപടരുന്നത്. ഇതുവരെ 1,036 ചതുരശ്ര കിലോമീറ്റര്‍ കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക