കോട്ടയം: കെ ടി ജലീലിനെതിരായ നിലപാടും പ്രക്ഷോഭവും സംബന്ധിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനോട് യോജിക്കുന്നുവെന്നും ഉമ്മൻചാണ്ടി. മന്ത്രിക്കെതിരായ ശക്തമായ ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സാഹചര്യവും എല്ലാം ന്യായീകരിച്ച് സിപിഎം മുന്നോട്ട് പോകുന്നതിനിടെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.
എൻഫോഴ്സ്മെന്റ് വിളിച്ച് വരുത്തി എന്നതിലപ്പുറം ഒരു ഗൗരവം വിഷയത്തിനില്ലെന്ന് തീര്‍ത്ത് പറഞ്ഞ് മന്ത്രി കെ ടി ജലീലിനെ പിന്തുണക്കുകയാണ് സിപിഎം. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരാനാണ് യുഡിഎഫ് അടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യമായല്ലല്ലോ എന്ന വാദം ഉയര്‍ത്തിയാണ് സിപിഎം കെ ടി ജലീലിനെ പിന്തുണക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സോളാര്‍ ആരോപണം പരാമര്‍ശിച്ച് കെ ടി ജലീലിന് സിപിഎം പ്രതിരോധമൊരുക്കുമ്പോഴാണ് ഉമ്മൻചാണ്ടിയുടെ നിലപാടെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക