എറണാകുളം: സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതി കെ ടി റമീസിന് ജാമ്യം. ജാമ്യം ലഭിച്ചത് കസ്റ്റമ്മ്സ് ചുമത്തിയ കേസിൽ ആണ്. എറണാകുളം എക്കണോമിക്സ് ഒഫൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്ത് ഗൂഢാലോചനയുടെ ആസൂത്രകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആളാണ് കെ ടി റമീസ്.
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും ആള് ജാമ്യവും ഒപ്പം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ രാവിലെ 10 മണിക്ക് മുമ്പ് തന്നെ ഹാജരാകണമെന്ന നിബന്ധനയും കോടതി നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഉപാധികളോടെയാണ് ജാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക