ബോളിവുഡ് സംവിധായകന് മഹേഷ് ഭട്ടിന് പിറന്നാള്‍ ആശംസകളുമായി മകളും നടിയുമായ ആലിയ ഭട്ട്. അച്ഛനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. തന്റെ ലയണ്‍ കിങ്ങാണ് അച്ഛനെന്നും എന്തുവന്നാലും കൂടെയുണ്ടാകുമെന്നും ആലിയ വ്യക്തമാക്കുന്നുണ്ട്.
സൂപ്പര്‍ഹിറ്റ് ചിത്രം ദി ലയണ്‍ കിങ്ങിലെ ഡയലോഗ് കടമെടുത്തുകൊണ്ടാണ് താരം പിറന്നാള്‍ ആശംസ കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രമായ മുഫാസ എന്നാണ് മഹേഷ് ഭട്ടിനെ ആലിയ വിളിക്കുന്നത്. നീണ്ടതോ വിവേകപൂര്വമായതോ ഒന്നും എനിക്ക് ഇന്ന് പറയാനില്ല.
ഈ വര്‍ഷത്തെ ഞങ്ങളുടെ സമയം ഒരു അടിക്കുറുപ്പില്‍ ഒതുക്കാന്‍ കഴിയാത്ത അത്ര സമ്പന്നമാണ്. എന്നാല്‍ ഞാന്‍ ഒരു കാര്യം പറയും.
ഞങ്ങളുടെ പ്രിയപ്പെട്ട സിനിമയില്‍ നിന്നുള്ള ഒന്ന്. ‘നീ നിന്റെ ഉള്ളിലേക്ക് നോക്കൂ, നേടിയതിനേക്കാള്‍ കൂടുതലാണ് നീ. ഓര്‍മിക്കുക നീ ആരാണെന്ന്, ഓര്‍മിക്കുക.’ ഹാപ്പി ബര്‍ത്ത്ഡേ എന്റെ മുഫാസ. നിങ്ങളൊരു നല്ല മനുഷ്യനാണ് മറ്റൊന്നും ഒരിക്കലും വിശ്വസിക്കാതിരിക്കൂക- ആലിയ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക