കണ്ണൂർ: പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ സോളാർ ലൈറ്റുകൾ പ്രവർത്തിക്കാതെയായിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ.
റോഡിലെ വെളിച്ചക്കുറവ് മൂലം ഇവിടെ രാത്രികാല അപകടങ്ങൾ പതിവായിരിക്കുകയാണ്. ഗ്യാരണ്ടീ പീരീഡ് കഴിയുന്നതിനു മുമ്പേയാണ് ഇതിൽ പല ലൈറ്റുകളും കേടായതെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടക്കം പലതവണ ലൈറ്റുകൾ തെളിയാത്ത വിഷയം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടികളും കൈക്കൊള്ളാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക