തളിക്കുളം: കോവിഡ് ബാധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ മൂന്നു പേര് മരിച്ചു. തമ്ബാന്കടവില് ഒരാളും തൃക്കൂരില്‍ രണ്ടു പേരുമാണ് മരിച്ചത്. തമ്പാൻകടവ് വാക്കാട്ട് പ്രകാശന് (68) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഇയാള്‍ക്ക് പനി ബാധിച്ചത് ഈ മാസം 24നാണ്.
തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് രണ്ട് പേര് മരിച്ചത് തൃക്കൂരിലാണ്. കല്ലൂര്‍ പടിഞ്ഞാട്ടുമുറി കൊളങ്ങര കുപ്പി റാഫേല്‍ ഭാര്യ ലിസി (70), പൂണിശേരി അഗതി മന്ദിരത്തിലെ അന്തേവാസി രാജമ്മ (76), എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക