ശ്രീനഗര്‍ :പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെടിവെപ്പില്‍ ജവാന് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ കശ്മീര്‍ കുപ്വാര ജില്ലയിലെ മാക്കില്‍ സെക്ടറിലാണു സംഭവം നടന്നത്. പാക് സൈന്യം യാതൊരു പ്രകോപനവും ഇല്ലാതെയാണ് ജനവാസ മേഖല ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
ആക്രമണം തോക്കുകളും മോര്‍ട്ടാര്‍ ലോഞ്ചറും ഉപയോഗിച്ചായിരുന്നു. എന്നാൽ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്രദേശത്ത് സൈനികര്‍ അതീവ ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക