രാഹുല്‍ ഗാന്ധിയുടെ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. അനുമതി നല്‍കുംവരെ അതിര്‍ത്തിയില്‍ തുടരുമെന്ന് രാഹുല്‍ ഗാന്ധി.
റാലി ഹരിയാനയില്‍ തടയില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കിയിരുന്നു. പുതിയ കാർഷിക നിയമങ്ങൾ മോദി സർക്കാരിന് പറ്റിയ തെറ്റാണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.
മൊഴിയിൽ ഉറച്ച് ബിനീഷ് കോടിയേരി; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍
പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം അവസാനം വരെ പോരാടുമെന്നും രാഹുൽ ഗാന്ധി പഞ്ചാബിലെ പട്യാലയിൽ പറഞ്ഞു.
കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ വഞ്ചിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹാത്രസിലെ പെൺകുട്ടിയുടെ കുടുംബത്തെ ദ്രോഹിക്കുന്ന യുപി സർക്കാരിനെയും രാഹുൽ വിമർശിച്ചു.
പഞ്ചാബിലെ മോഗയിൽ നിന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച റാലിയിൽ പുതിയ കാർഷിക നിയമത്തിനെതിരെ കർഷകരോഷമിരമ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക