സംസ്ഥാനത്ത് നിലവിൽ 197 കോവിഡ് ബാധിത മേഖലകളെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. ഇതിൽ 104 ക്ലസ്റ്ററുകളിൽ രോഗബാധ കുറയുന്നു. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 26.3 ആയി ഉയർന്നു.
കടകളിലും മാർക്കറ്റുളിലും കോവിഡ് ജാഗ്രത കർശനമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. സംസ്ഥാനത്ത് ഇതുവരെ രൂപപ്പെട്ടത് 433 ക്ലസ്റ്ററുകൾ. 236 എണ്ണത്തിലും രോഗബാധ നിയന്ത്രിക്കാൻ കഴിഞ്ഞു. 197 ക്ലസ്റ്ററുകൾ സജീവമാണ്.
104 ഇടത്ത് രോഗബാധ കുറയുന്നുണ്ട്. 49 ക്ലസ്റ്ററുകളിൽ രോഗബാധിതരുടെ എണ്ണമുയരുമ്പോൾ 44 ഇടങ്ങളിൽ സ്ഥിരമായി നില്ക്കുന്നു. തൃശൂരിൽ 43 ഉം എറണാകുളത്ത് 37 ഉം സജീവ ക്ലസ്റ്ററുകളുണ്ട്. പത്തനംതിട്ടയിലെ 8 ക്ലസ്റ്ററുകളിൽ രോഗബാധിതരുടെ എണ്ണമുയരുന്നു.
തിരുവനന്തപുരത്ത് 28 ക്ലസ്റ്ററുകളിൽ രോഗം കുറയുന്നു. കേസ് പെർ മില്യൺ ഏറ്റവും ഉയർന്നു നില്ക്കുന്നത് കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കൊല്ലം , കാസർകോട് ജില്ലകളിലാണ്. സംസ്ഥാന ശരാശരി 1565 ആണെങ്കിൽ കോഴിക്കോട് 2059 ആയി ഉയർന്നിരിക്കുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 26. 3 ആണ് ടി പി ആർ. എല്ലാ ജില്ലകളിലും സെപ്റ്റംബർ നാലാം വാരത്തെ അപേക്ഷിച്ച് അഞ്ചാം വാരത്തിൽ ടി പി ആർ ഉയർന്നപ്പോൾ തിരുവനന്തപുരം ജില്ലയിൽ കുറഞ്ഞു.
രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്ന വേഗത്തിലെ കുറവും രോഗവ്യാപനം കുറയുന്നതിന്റെ സൂചനകളാണ്. .മാർക്കറ്റുകൾ, കടകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ കോ/വി ഡ് മാനദണ്ഡങ്ങൾ കർശനമാകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നല്കി.
ലക്ഷണമുള്ള എല്ലാവരിലും ആന്റിജൻ പരിശോധന നെഗറ്റീവ് ആണെങ്കിലും ആർടി പി സി ആർ പരിശോധന നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക