സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് മഴ ലഭിക്കുക. ഒക്ടോബര്‍ അവസാനത്തോടെ തുലാവര്‍ഷം ആരംഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും കൂടാതെ മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനുള്ള സാധ്യതയുമുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാകും കൂടുതല്‍ ശക്തമായ മഴ ലഭിക്കുക. ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ട് ആന്ധ്ര, ഒഡീഷ തീരത്തേക്ക് നീങ്ങാനുമാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക