സർക്കാർ തീരുമാനങ്ങൾക്ക് നേരെ വിമർശനവുമായി പന്തളം കൊട്ടാരം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങൾക്കെതിരെയാണ് പന്തളം കൊട്ടാരത്തിന്റെ വിമർശനം. ശബരിമലയുമായി ആചാരാനുഷ്ഠാനപരമായും വിശ്വാസപരമായും ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ നടപ്പിലാക്കാവൂ എന്നാണ് പന്തളം കൊട്ടാരം വാർത്ത കുറിപ്പിലൂടെ അറിയിച്ചത്.
ഏകപക്ഷീയ തീരുമാനങ്ങള്‍ ക്ഷേത്ര താല്പര്യങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. മാത്രമല്ല, ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനങ്ങൾ സ്വേച്ഛാധിപത്യപരമാണെന്നും മതേതര സര്‍ക്കാരിന് ഇത് ഭൂഷണമല്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു. വിമർശനത്തിൽ സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.
രാജ്യത്തിന്റെ ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ‘രുദ്രം–1’ പരീക്ഷണം വിജയകരം
പ്രതികരിക്കാൻ ഇവിടെ എഴുതുക