ശരീരത്തിലെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും വൃക്കയ്ക്ക് പങ്കുണ്ട്. കൂടാതെ, ശരീരത്തിലെ ജലാംശം, രക്തസമ്മർദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം എന്നിവയിലെല്ലാം വൃക്കകൾക്ക് പങ്കുണ്ട്. എല്ലിന്റെ ആരോഗ്യം ഉൾപ്പെടെ ശരീരത്തിലെ പല പ്രധാന അവയവങ്ങളുടെയും പ്രവർത്തനത്തെ വൃക്കകൾ സഹായിക്കുന്നുണ്ട്. അതിനാൽ വൃക്കകളെ രോഗങ്ങളിൽ അകറ്റി നിർത്തണം. അതിനായി ശീലമാക്കൂ….
1. പച്ചക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുക
2. കോളിഫ്ലവര്‍, കാബേജ് എന്നിവ കഴിക്കുക.
3. പച്ചക്കറികളിലെ വിറ്റാമിന്‍ സി, കെ, ബി , ഫൈബര്‍ തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്.
4. മുട്ടയുടെ വെള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
5. വൃക്കരോഗമുള്ളവർ സോഡിയത്തിന്റെയും ഉപ്പിന്റെയും അളവ് കുറയ്ക്കണം
6. വെളുത്തുള്ളി ഉപ്പിനു പകരമായി രുചിയും പോഷകഗുണവും നൽകുന്നു
7. സവാളയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
8. കാപ്സിക്കം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. അതിനാല്‍ റെഡ് കാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്…
9. വൃക്കരോഗമുള്ളവർ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്
10. ആപ്പിള്‍, സ്ട്രോബെറി, ബ്ലൂബെറി, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങളും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക