48 മണിക്കൂര്‍ നേരത്തേക്ക് സൗജന്യമായി വീഡിയോകള്‍ ആസ്വദിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം ഒരുക്കി നെറ്റ്ഫ്ളിക്സ്. ഡിസംബര്‍ നാല് മുതൽ സ്ട്രീം ഫെസ്റ്റ് എന്ന പേരിലാണ് ഈ ഓഫർ ലഭ്യമാകുക. പ്രൊമോഷണല്‍ ഓഫര്‍ എന്ന നിലയിലാണ് ഈ വാഗ്ദാനം.
നാല് ദിവസം കൊണ്ട് ആമസോണും ഫ്ളിപ്കാര്‍ട്ടും നേടിയത് 26,000 കോടിയുടെ വില്‍പ്പന
ഡിസംബര്‍ നാലിന് ശേഷം എപ്പോള്‍ വേണമെങ്കിലും 48 മണിക്കൂര്‍ സൗജന്യസമയം ഉപയോഗപ്പെടുത്താം. നേരത്തെ 30 ദിവസത്തെ ഫ്രീ ട്രയല്‍ എന്ന പേരില്‍ നെറ്റ്ഫ്ളിക്സ് ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍. ഇപ്പോഴുള്ള ഓഫര്‍ അതുപോലെ അല്ല.
38 വർഷത്തിന് ശേഷം ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ
48 മണിക്കൂര്‍ വീഡിയോകള്‍ കാണാന്‍ ഉപയോക്താക്കള്‍ക്ക് രജിസ്ട്രേഷനില്ലാതെയും പണം ഇല്ലാതെയും സാധിക്കും. മാത്രവുമല്ല, രണ്ട് ദിവസത്തെ ഉപയോഗം കഴിഞ്ഞാല്‍ നെറ്റ്ഫ്ളിക്സ് നിങ്ങളില്‍നിന്ന് പണം ഈടാക്കില്ല. 48 മണിക്കൂര്‍ നേരത്തെ സ്ട്രീം ഫെസ്റ്റ് ഓഫര്‍ ഇന്ത്യയില്‍ വിജയകരമായാല്‍ മറ്റ് വിപണികളിലേക്കും അത് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക