ശബരിമല പ്രവേശന നിയന്ത്രണത്തിൽ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടക നിയന്ത്രണത്തിൽ തീരുമാനമെടുക്കാനായാണ് ഇന്ന് ഉന്നതതല യോഗം ചേരുന്നത്. തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. ശബരിമല പ്രവേശനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ബോർഡ് വ്യക്തമാക്കി.
നിർണ്ണായകം ശിവശങ്കറിന് ഈ ദിനം , മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കും. മണ്ഡല കാലത്ത് ദിവസം പതിനായിരം തീര്‍ത്ഥാടകരെയെങ്കിലും അനുവദിക്കണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ തുലാമാസ പൂജാസമയത്ത് തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്ന ചര്‍ച്ചയില്‍ ബോര്‍ഡിനെ പങ്കെടുപ്പിച്ചില്ലെന്ന കാര്യത്തിൽ കോടതി വിമർശനം രേഖപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് ചൂടിൽ ബിഹാർ , ആവേശത്തോടെ സംസ്ഥാനം ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക