കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓരോ ലക്ഷണങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ചെവിക്കും തലയ്ക്കുമുള്ളിൽ ഇരമ്പൽ അല്ലെങ്കിൽ മൂളൽ പോലൊരു ശബ്ദം കേൾക്കുന്ന രോഗാവസ്ഥയാണ് ടിന്നിറ്റസ്. ലോകജനസംഖ്യയുടെ 10 മുതൽ 15 ശതമാനം വരെ ടിന്നിറ്റസ് അനുഭവിക്കുന്നുണ്ടെന്ന് കണക്കാക്കുന്നു.
പ്രായം കൂടുന്നതിനോട് അനുബന്ധിച്ചുള്ള കേൾവി നഷ്ടം, ചെവിക്കുണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള ക്ഷതം എന്നിവയെല്ലാം ടിന്നിറ്റസിലേക്ക് നയിക്കാറുണ്ട്. കോവിഡ്-19 ടിന്നിറ്റസ് ലക്ഷണങ്ങൾ മൂർച്ഛിപ്പിക്കുന്നതായി യുകെയിലെ ആംഗ്ലിയ റസ്കിൻ സർവകലാശാല നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്കും 50 വയസ്സിന് താഴെ പ്രായമുള്ളവർക്കുമാണ് മഹാമാരിക്കാലത്ത് ടിന്നിറ്റസ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും പഠനറിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക