വാഷിങ്ടൺ: കോവിഡ് പരിശോധനയ്ക്ക് പുതിയ സംവിധാനത്തിന് അനുമതി നല്കി അമേരിക്ക. കോവിഡ് വൈറസിനെ കണ്ടെത്താനുളള സെല്‍ഫ് ടെസ്റ്റിങ് കിറ്റിനാണ് അനുമതി നല്‍കിയിരിക്കുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് വൈറസ് ബാധയുണ്ടോ എന്ന് സ്വയം പരിശോധിച്ച് അര മണിക്കൂറിനുളളില്‍ ഫലമറിയാം എന്നതാണ് ഇതിന്റെ സവിശേഷത.
സ്വയം പരിശോധന 14 വയസിന് മുകളില്‍ പ്രായമുളളവരിലാണ് പരിശോധന നടത്താൻ സാധിക്കുക. മൂക്കില്‍ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതില്‍ പരിശോധിക്കാം. ഒരു തവണ മാത്രമാണ് ഈ പരിശോധനക്കിറ്റ് ഉപയോഗിക്കാൻ സാധിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ പരിശോധനക്കിറ്റ് ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
‘അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ബിനീഷ് അറിഞ്ഞിരുന്നുമില്ല; അഭിനയിച്ച 7 സിനിമകളിൽനിന്നു മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളൂ; അഭിനയമോഹം കൊണ്ട് പണം വാങ്ങാതെയാണ് മറ്റുള്ളവയിൽ അഭിനയിച്ചത്’
14 വയസ്സിന് താഴെയുളള കുട്ടികളില്‍ പരിശോധിക്കണമെങ്കില്‍ സ്രവ സാംപിളുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ശേഖരിക്കണം. ലൂസിറ ഹെല്‍ത്ത് എന്ന കമ്പിനിയാണ് ഈ പരിശോധന കിറ്റിന്റെ നിര്‍മ്മാതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക