വയനാട്ടിൽ വൃദ്ധദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. വയനാട് മുള്ളൻകൊല്ലി പാതിരി ചെങ്ങാഴശേരി കരുണാകരൻ (80), ഭാര്യ സുമതി (77) എന്നിവരാണ് തൂങ്ങി മരിച്ചത്. ഇവർ മകളോടൊപ്പം താമസിച്ചുവരികയായിരുന്നു. സംഭവം നടന്നത് ഇന്നലെ അർദ്ധരാത്രിയോടെയാണ്. ഇരുവരേയും വീടിന് മുന്നിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഷാനിമോൾ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു
ഉടൻ തന്നെ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. കരുണാകരൻ-സുമതി ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണ് ഉള്ളത്. ഇതിൽ രണ്ട് പേർ വിവാഹിതരും ഒരാൾ അവിവാഹിതയുമാണ്. കരുണാകരനും സുമതിയും അവിവാഹിതയായ മകളോടൊപ്പമാണ് താമസിച്ചു വന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക