നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവ ചാടിപ്പോയ സംഭവത്തില്‍ അട്ടിമറിയില്ലെന്നും സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട്. കടുവ പുറത്തേക്ക് കടന്നത് കൂടിന്റെ ബലക്ഷയം കാരണമാണ്. സര്‍ക്കാരിന്, ചീഫ് വെല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് കൈമാറി.
ചീഫ് വെല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട്, കര്‍ണാടക മോഡല്‍ റെസ്ക്യൂ സെന്റര്‍ ആരംഭിക്കുക, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക എന്നതടക്കമുള്ള ഒന്‍പത് ശുപാര്‍ശകള്‍ മുന്നോട്ട് വെക്കുന്നതാണ്. കൂട്ടില്‍ നിന്നും രക്ഷപ്പെട്ടത് വയനാട്ടില്‍ നിന്ന് നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച കടുവയാണ്. മയക്കുവെടിവച്ചാണ് രക്ഷപ്പെട്ട കടുവയെ പിടികൂടിയത്. കടുവയെ വെടിവച്ചത് മണിക്കൂറുകള്‍ നിരീക്ഷിച്ച ശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക