ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ അക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. എന്നാൽ, മൂന്നിടത്ത് വോട്ടുണ്ട് എന്നത് സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ കാരണമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ബറാക് ഒബാമയുടെ ജീവിതം സിനിമയാകുന്നു.. ഒബാമയാകാൻ ഡ്രേക്ക്
തിരുവനന്തപുരം കോര്പ്പറേഷൻ പൂജപ്പുര വാര്‍ഡില്‍ നിന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ജനവിധി തേടുന്നത്. നവംബര്‍ പത്തിന് അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്. തുടർന്ന് പ്രതിപക്ഷങ്ങൾ ഈ പരാതി ഉന്നയിച്ചു. എന്നാൽ, മൂന്നിടത്ത് വോട്ടുണ്ടെങ്കിൽ അല്ല, മൂന്നിടത്തും വോട്ടു ചെയ്താൽ മാത്രമേ നിയമ ലംഘനമാകു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക