വിവിധ കോണുകളിൽ നിന്ന് വിഷയങ്ങളെ കാണാനും വിമർശിക്കാനും ഉള്ള ക്ഷമത ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ലോകത്തിലെ എറ്റവും മഹത്വമുള്ളതാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിർവഹിച്ച് സംസാരിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ പാർലമെന്റ് മന്ദിരം മികച്ച ഭരണം ജനങ്ങൾക്ക് നൽകാൻ സഹായകരമാകും എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പാർലമെന്റ് അപര്യാപ്തതകൾ നിറഞ്ഞതാകരുത് എന്നത് കൊണ്ടാണ് ആധുനിക മന്ദിരം പണിയുന്നതെന്ന് പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
നല്ല ജനാധിപത്യം വിമർശനാതീതമല്ലെന്നും വിമർശനങ്ങളെ ക്ഷമതയോടെ പരിഗണിച്ചാണ് ഇന്ത്യയുടെ ജനാധിപത്യം നിലകൊള്ളുന്നതെന്നും മോദി പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്തത് ലോക്സഭാ സ്പീക്കർ ഓം ബിർല, പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി തുടങ്ങി 200 ഓളം പ്രമുഖരാണ്. ശിലാസ്ഥാപന ചടങ്ങിന് സാക്ഷിയാകാൻ മുൻ പ്രധാനന്ത്രിമാർ, ലോക്സഭാ മുൻ സ്പീക്കർമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക