മന്ത്രി എ.സി. മൊയ്തീന് വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ പറയുന്നത് ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴുമണിയായിരുന്നുവെന്നാണ്. അനില്‍ അക്കരെ എംഎല്‍എയുടെ പരാതി 6.55 ന് മന്ത്രി എ.സി. മൊയ്തീന് വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു.
കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് ഇലക്ഷന് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇലക്ഷന് കമ്മീഷന് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ചട്ടലംഘനം നടന്നിട്ടില്ലെന്ന് ഈ റിപ്പോര്‍ട്ടിലാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക