കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിൽ ഇന്ന് ഹർത്താൽ. ഐക്യ ജനാധിപത്യ മുന്നണിയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ജെറി ബോസിന്റെത് ഉൾപ്പടെ വീട് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്രമിച്ചതിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഉരുളക്കിഴങ്ങ് ചാക്ക് കൊണ്ട് ഡിസൈൻ ചെയ്ത കിടിലൻ പാന്റ്: വൈറലായി ചിത്രങ്ങൾ
വീടിനു നേരെയുണ്ടായ ആക്രമണത്തിൽ ജെറി ബോസിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഇരുവരെയും കൊയിലാണ്ടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കക്കോടി ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ജെറിൽ ബോസ് മത്സരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക